യുഎഇയിലെ പ്രതിദിന കൊവിഡ് മരണ നിരക്ക് ഇന്ന് ഏറ്റവും ഉയര്‍ന്ന നിലയില്‍

Published : Feb 19, 2021, 06:39 PM IST
യുഎഇയിലെ പ്രതിദിന കൊവിഡ് മരണ നിരക്ക് ഇന്ന് ഏറ്റവും ഉയര്‍ന്ന നിലയില്‍

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,526 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇതുവരെ 2.89 കോടി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 1093 ആയി. 3140 പേര്‍ക്കാണ് രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4349 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,526 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. ഇതുവരെ 2.89 കോടി പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,65,017 പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു. ഇവരില്‍ 3,51,715 പേരും രോഗമുക്തരായി. നിലവില്‍ രാജ്യത്ത് 12,209 കൊവിഡ് രോഗികളുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ