യുഎഇയില്‍ 2,013 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം

Published : Mar 20, 2021, 04:06 PM ISTUpdated : Mar 20, 2021, 04:10 PM IST
യുഎഇയില്‍ 2,013 പേര്‍ക്ക് കൂടി കൊവിഡ്, അഞ്ചു മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,40,035 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 2,013 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം  അറിയിച്ചു. ചികിത്സയിലായിരുന്ന 2,240 പേര്‍ രോഗമുക്തരായപ്പോള്‍ അഞ്ച് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,40,035 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 3.51 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം  4,38,638  പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,20,736  പേര്‍ ഇതിനോടകം രോഗമുക്തരായി. 1,433 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 16,469 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം, വിസിറ്റ് വിസക്കാർക്ക് താമസസൗകര്യം നൽകിയാൽ ഒരു ലക്ഷം റിയാൽ പിഴ
അമിതവണ്ണം കുറയ്ക്കാൻ ഗുളിക; പുതിയ ചികിത്സാ പദ്ധതി അവതരിപ്പിച്ച് അബുദാബി