യുഎഇയില്‍ 2613 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 12 മരണം

Published : Mar 07, 2021, 03:51 PM IST
യുഎഇയില്‍ 2613 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 12 മരണം

Synopsis

പുതിയതായി നടത്തിയ 2,34,763 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 2613 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 12 കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന 1587 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

പുതിയതായി നടത്തിയ 2,34,763 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 4,10,849 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,92,792 പേര്‍ ഇതിനോടകം രോഗമുക്തരായി. 1,322 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 16,735 കൊവിഡ് രോഗികളാണ് ഇപ്പോള്‍ യുഎഇയിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ