യുഎഇയില്‍ 3,966 പേര്‍ക്ക് കൂടി കൊവിഡ്, എട്ടു മരണം

Published : Jan 28, 2021, 04:36 PM ISTUpdated : Jan 28, 2021, 05:03 PM IST
യുഎഇയില്‍ 3,966 പേര്‍ക്ക് കൂടി കൊവിഡ്, എട്ടു മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,68,781 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 3,966 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി മരണപ്പെടുകയും ചെയ്തു. അതേസമയം 3,294 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,68,781 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.48 കോടിയിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,93,052 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,67,024 പേരാണ് ഇതിനോടകം രോഗമുക്തരായത്. 819 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 25,209 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു, നോവായി അലൻ റൂമി
ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഖത്തറിലെ സ്റ്റേഡിയം 974