യുഎഇയില്‍ ഇന്ന് 3939 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് മരണം

Published : Jan 27, 2021, 11:14 PM IST
യുഎഇയില്‍ ഇന്ന് 3939 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,74,016 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.48 കോടി പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ ബുധനാഴ്‍ച 3939 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി മരണപ്പെടുകയും ചെയ്‍തു. അതേസമയം 4536 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,74,016 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.48 കോടി പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,89,086 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,63,730 പേരാണ് ഇതിനോടകം രോഗമുക്തരായത്. 811 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 24,545 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു
കൈകോർത്ത് ഇന്ത്യയും യുഎഇയും, നി‍‍ർണായക കരാറുകളിൽ ഒപ്പിട്ടു