Gulf News | യുഎഇയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ്, 86 പേര്‍ രോഗമുക്തരായി

By Web TeamFirst Published Nov 23, 2021, 10:44 PM IST
Highlights

പുതിയതായി നടത്തിയ  323,348 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.94 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 86 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ  323,348 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.94 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  741,570 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,333 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,093 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

യുഎഇ ദേശീയ ദിനം; നാലു ദിവസം അവധി, നറുക്കെടുപ്പ്, 70 ശതമാനം വരെ വിലക്കിഴിവ്

ദുബൈ: യുഎഇയുടെ(UAE) 50-ാമത് ദേശീയ ദിനം(National Day) പ്രമാണിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ ഒരുങ്ങുന്നു. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസമാണ് വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും(Fireworks) നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളുമാണ് (Discounts)ദുബൈയിലെ സ്വദേശികളെയും താമസക്കാരെയും കാത്തിരിക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്(ഡിഎഫ്ആര്‍ഇ) (Dubai Festivals and Retail Establishment)സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ നീളും. 

ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെയാണ് രാജ്യത്ത് അവധി ലഭിക്കുക. ദുബൈ നഗരത്തില്‍ അങ്ങോളമിങ്ങോളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടിനും മൂന്നിനും രാത്രി എട്ടു മണി 8.30, ഒമ്പത് മണി സമയത്ത് ദ് പാം അറ്റ്‌ലാന്റിസിലെ ദ് പോയിന്റിലും ജുമൈറ ബീച്ചിലെ സണ്‍സെറ്റ് മാളിനടത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീനിലെ ബ്ലൂവാട്ടേഴ്‌സിലും ലാ മെര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലുമാണ് കരിമരുന്ന് പ്രയോഗം ഉണ്ടാകുക. 

click me!