Gulf News : യുഎഇയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Nov 25, 2021, 11:45 PM IST
Highlights

പുതിയതായി നടത്തിയ 284,237 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.96 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 77 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന  88  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പുതിയതായി നടത്തിയ 284,237 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.96 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  741,720 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,511 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,145 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,064 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

റിയാദ്: സൗദിയില്‍(Saudi Arabia) ഇന്ന് (നവംബര്‍ 25) 28 പേര്‍ക്ക് കൊവിഡ് (covid 19)ബാധ. 38 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,618 ഉം രോഗമുക്തരുടെ എണ്ണം 538,740 ഉം ആയി. ഇതോടെ ആകെ മരണസംഖ്യ 8,829 ആയി. 

2,049 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 48 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 9, ജിദ്ദ 5, മദീന 3, ത്വാഇഫ് 2, മറ്റ് 9 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. സൗദി അറേബ്യയില്‍ ഇതുവരെ 47,224,590 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 24,557,091 ആദ്യ ഡോസും 22,326,769 രണ്ടാം ഡോസും 340,730 ബൂസ്റ്റര്‍ ഡോസുമാണ്.

click me!