യുഎഇയില്‍ 781 പുതിയ കൊവിഡ് കേസുകള്‍ കൂടി; പരിശോധനകള്‍ വ്യാപകമാക്കി

By Web TeamFirst Published May 24, 2020, 7:19 PM IST
Highlights

245 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചത്. 

അബുദാബി: യുഎഇയില്‍ 781 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.35,000 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ നടത്തിയത്.

29,485 പേര്‍ക്കാണ് രാജ്യത്ത് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്നും 15,056 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 245 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചത്. 

അതേസമയം ഒമാനില്‍ ഇന്ന് 513 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 179 സ്വദേശികളും 334 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 7770 ലെത്തിയെന്നും 1933 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇതുവരെയും ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് 36 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

വന്ദേ ഭാരത് മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 15 വിമാനങ്ങള്‍; ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു

click me!