യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഏഴ് മണിവരെ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

Published : Feb 25, 2019, 03:47 PM IST
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; ഏഴ് മണിവരെ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

Synopsis

തുറസായ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1500 മീറ്ററില്‍ താഴെയാവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 46 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വൈകുന്നേരം ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അബുദാബി: കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിയും മണല്‍കാറ്റും ദൂരക്കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

തുറസായ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 1500 മീറ്ററില്‍ താഴെയാവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 46 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വൈകുന്നേരം ഏഴ് മണി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാവിലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി മഴ ലഭിച്ചിരുന്നു. ചില പ്രദേശങ്ങള്‍ ഇപ്പോഴും മേഘാവൃതമായി തുടരുകയാണ്. ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏഴടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് താപനില ഇനിയും കുറയുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ
സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു