വൃത്തിയില്ല; അബുദാബിയിലെ റെസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

By Web TeamFirst Published Jun 22, 2019, 12:04 PM IST
Highlights

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് നിരവധി തവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫുഡ് സേഫ്റ്റി അതോരിറ്റി കമ്മ്യൂണിക്കേഷന്‍സ് ആന്റ് കമ്മ്യൂണിറ്റി സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ തമാര്‍ റാഷിദ് അല്‍ ഖസമി അറിയിച്ചു. 

അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അബുദാബിയിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. അബുദാബി പോര്‍ട്ടിലെ അല്‍ സയ്യാദ് റസ്റ്റോറന്റ് ആന്റ് ഗ്രില്‍ ആണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി പൂട്ടിച്ചത്.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് നിരവധി തവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫുഡ് സേഫ്റ്റി അതോരിറ്റി കമ്മ്യൂണിക്കേഷന്‍സ് ആന്റ് കമ്മ്യൂണിറ്റി സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ തമാര്‍ റാഷിദ് അല്‍ ഖസമി അറിയിച്ചു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അബുദാബി ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്ററില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഫോണ്‍ 800 555.

click me!