ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് യുഎഇ രാജകുടുംബം

Published : Feb 15, 2020, 03:06 PM IST
ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് യുഎഇ രാജകുടുംബം

Synopsis

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. 

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാഗം ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ശംസി അന്തരിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ദുഹര്‍ നമസ്കാരത്തിന് ശേഷം ഉമ്മുല്‍ഖുവൈന്‍ ശൈഖ് അഹ്‍മദ് ബിന്‍ റാഷിദ് അല്‍ മുഅല്ല പള്ളിയില്‍ വെച്ച് മരണാന്തര പ്രാര്‍ത്ഥനകള്‍ നടക്കുമെന്നാണ് യുഎഇ ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം