ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; യുഎഇയിലെ ബേക്കറി പൂട്ടിച്ച് അധികൃതര്‍

By Web TeamFirst Published Jan 21, 2020, 1:13 PM IST
Highlights

പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തില്‍ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി നിയമം 2 (2008) പ്രകാരം നടപടിയെടുത്തത്. 

അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയിലെ ബേക്കറി അധികൃതര്‍ പൂട്ടിച്ചു. അബുദാബിയിലെ 'പനാദെരിയ' ബേക്കറിയാണ് അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി പൂട്ടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തില്‍ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി നിയമം 2 (2008) പ്രകാരം നടപടിയെടുത്തത്. നിയമപ്രകാരമുള്ള ശുചിത്വ നിലവാരം ഉറപ്പുവരുത്തിക്കൊണ്ട് പിഴവുകള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ ഇനി സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കൂ. 


 

click me!