
ദില്ലി: കേരളത്തിലെ പ്രളയക്കെടുതിക്ക് ആശ്വാസമേകാന്‍ യുഎഇ ഭരണകൂടം സ്വന്തം നിലയ്ക്ക് തന്നെ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അബ്ദുല്‍ റഹ്‍മാന്‍ അല്‍ ബന്ന അറിയിച്ചു. ഇതിനായി നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.
ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങള്‍ ഒരു സമൂഹമായി ജീവിക്കുന്നവരാണ്. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത് പോലെ ദുരിതകാലത്ത് നമ്മള്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കൊപ്പം തന്നെ നില്‍ക്കും. കൂടെ നില്‍ക്കുന്നതിനൊപ്പം കഴിയുന്നത്ര സഹായുവും യുഎഇ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ നേരത്തെ തന്നെ യുഎഇ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നേതൃ-ത്വത്തില്‍ സഹായധനം സമാഹരിച്ച് കേരളത്തില്‍ എത്തിക്കുമെന്നാണ് യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam