യുഎഇക്കും ഹസ്സ അൽ മൻസൂറിക്കും ആദരമർപ്പിച്ച് മനുഷ്യ റോക്കറ്റ്; ഗിന്നസ് റെക്കോര്‍ഡ്

By Web TeamFirst Published Nov 29, 2019, 12:06 AM IST
Highlights

അറബ് ലോകത്തിന്റെ ശാസ്ത്ര വികസന മുന്നേറ്റത്തിന്റെ പ്രതീകമായി യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സാ അൽ മൻസൂറിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ ശാസ്ത്ര മുന്നേറ്റ ഉദ്യമങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടമാക്കാനാണ് ചടങ്ങ്

ദുബായ്: യുഎഇക്കും ബഹിരാശ യാത്രികന്‍ ഹസ്സ അൽ മൻസൂറിക്കും ആദരമർപ്പിച്ച് ഷാര്‍ജയില്‍ വിദ്യാര്‍ത്ഥികളൊരുക്കിയ മനുഷ്യ റോക്കറ്റ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. പെയ്സ് എജുക്കേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഷാർജ മുവൈലയിലെ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിലാണ് പെയ്സ് എജുക്കേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ റോക്കറ്റ് നിർമ്മിച്ച് ചരിത്രത്തിലിടം നേടിയത്.

11,443 വിദ്യാർഥികൾ ഒരുക്കിയ മനുഷ്യ റോക്കറ്റ് ഗിന്നസ് ലോക റെക്കോർഡിലേക്ക് പറന്നിറങ്ങി. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ഷാർജ, ഇന്ത്യ ഇന്റർനാഷനൽ , പെയ്സ് ഇന്റർനാഷനൽ ഷാർജ, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ, ക്രിയേറ്റീവ് ഇംഗ്ലിഷ് സ്കൂൾ അബുദാബി, പെയ്സ് ബ്രിട്ടീഷ് സ്കൂൾ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർഥികളാണ് അഭിമാന നേട്ടത്തിൽ അണിനിരന്നത്.

അറബ് ലോകത്തിന്റെ ശാസ്ത്ര വികസന മുന്നേറ്റത്തിന്റെ പ്രതീകമായി യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സാ അൽ മൻസൂറിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ ശാസ്ത്ര മുന്നേറ്റ ഉദ്യമങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടമാക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. യുഎഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഗിന്നസ് നേട്ടത്തിൽ 25 രാജ്യങ്ങളിലെ വിദ്യാർഥികൾ പങ്കാളികളായി. 
 

click me!