
അബുദാബി: ഇന്ത്യയിലെ 5 സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ യുഎഇ. ഇതിനായി 5 സംരംഭങ്ങളെ യുഎഇ തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ആഗോളതലത്തിൽ ബിസിനസുകൾ വികസിപ്പിക്കാനും ഉതകുന്ന തരത്തിലാണ് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുള്ളത്. പല ഘട്ടങ്ങളായി വിലയിരുത്തലുകൾ നടത്തിയാണ് ഇതിനുള്ള കമ്പനികളെ തെരഞ്ഞെടുത്തതെന്ന് യുഎഇ- ഇന്ത്യ സിഇപിഎ കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്‌നൈബി പറഞ്ഞു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (Comprehensive Economic Partnership Agreement) പ്രകാരമായിരുന്നു സംരംഭങ്ങളെ തെരഞ്ഞെടുത്തത്.
ഈ പ്രോഗ്രാമിന് വലിയ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്‌നൈബി എഎൻഐയോട് പറഞ്ഞു. ജൂണിൽ ഈ പ്രോഗ്രാം തുടങ്ങിയതിന് ശേഷം 10,000 അപേക്ഷകൾ ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച 20 സ്റ്റാർട്ടപ്പുകളെ തിരിച്ചറിയാനും അത് 5 ആക്കി ചുരുക്കുകയും ചെയ്തു. യുഎഇയിലെ അവരുടെ ബിസിനസ് വിജയിപ്പിക്കാനും ആഗോളതലത്തിൽ അത് സ്കെയിൽ ചെയ്യാനും കഴിയുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപകർക്ക് വിസ, താഗതം, മെന്റർഷിപ്പ്, വ്യാപാര ലൈസൻസിംഗ്, മറ്റ് നിക്ഷേപകരുമായി ഇടപഴകാനുള്ള അവസരങ്ങൾ എന്നിവ ഈ പാക്കേജിൽ ഉൾക്കൊള്ളുന്നു. യുഎഇ- സംരംഭങ്ങളുടെ ആദ്യ സംയോജനമാണ് ഇതെന്നും ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയുമായി ഇന്ത്യ- യുഎഇ നല്ല ബന്ധമാണ് പുലർത്തുന്നതെന്നും ഇതിൽ ഇന്ത്യയിൽ നല്ല ഫലങ്ങൾ ലഭിക്കുന്നുണ്ടെന്നും മറ്റ് മേഖലകളിലും ഇത് സമാനമായി പ്രവർത്തിക്കുമെന്നും ഡോക്കറ്റ്റൺ സ്ഥാപകനും സിഇഒയുമായ അജയ് കബാഡി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ