കൊവിഡ് രോഗികളെ കണ്ടെത്താന്‍ നായ്ക്കള്‍; മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രതയോടെ യുഎഇ

By Web TeamFirst Published Aug 1, 2020, 4:53 PM IST
Highlights

വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ കൊണ്ട് മണം പിടിപ്പിച്ചാണ് രോഗികളെ കണ്ടെത്തുന്നത്.

ദുബായ്: യുഎഇ വിമാനത്താവളങ്ങളില്‍ കൊവിഡ് ബാധിതരെ കണ്ടെത്താന്‍ നായ്ക്കളുടെ സംഘം. പ്രത്യേക പരിശീലനം ലഭിച്ച കെ9 പൊലീസ് നായ്ക്കളെ ഉപയോഗിച്ചാണ് കൊവിഡ് രോഗികളെ കണ്ടെത്തുന്നത്. വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കിയാകും പരിശോധന നടത്തുക. 

വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ കൊണ്ട് മണം പിടിപ്പിച്ചാണ് രോഗികളെ കണ്ടെത്തുന്നത്. രോഗസാധ്യതയുള്ള വ്യക്തിയുടെ സാമ്പിള്‍ നായ്ക്കള്‍ മണം പിടിച്ച് കണ്ടെത്തും. ഒരു നായയ്ക്ക് ഒട്ടേറെ സാമ്പിളുകള്‍ പരിശോധിക്കാനാകും.

പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വിജയമായതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോകത്ത് ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യുഎഇയെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ പദ്ധതി പരീക്ഷണഘട്ടത്തിലാണ്. 

യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല; 254 പേര്‍ക്ക് പുതുതായി രോഗം

click me!