കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 351 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

അബുദാബി: യുഎഇയില്‍ 254 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 60,760 ആയി. 346 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 54,255 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 351 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. നിലവില്‍ 6,154 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 43,268 പരിശോധനകളാണ് അധികമായി നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഗുരുതര കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ക്ക് ഒമാനില്‍ 14 ദിവസം ഹോം ഐസൊലേഷന്‍