Latest Videos

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് മൂന്നാം തവണയും യുഎഇ തെരഞ്ഞെടുക്കപ്പെട്ടു

By Web TeamFirst Published Oct 15, 2021, 6:45 PM IST
Highlights

ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്ന് 180 വോട്ട് നോടിയാണ് യുഎഇ, യുഎച്ച്ആര്‍സിയില്‍ അംഗമാകുന്നത്. 
 

അബുദാബി: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക്(UN Human Rights Council) യുഎഇ(UAE) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് യുഎഇ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്ന് 180 വോട്ട് നോടിയാണ് യുഎഇ, യുഎച്ച്ആര്‍സിയില്‍ അംഗമാകുന്നത്.  യുഎന്‍ ജനറല്‍ അസംബ്ലിയിലെ അംഗങ്ങള്‍ സീക്രട്ട് ബാലറ്റിലൂടെയാണ് യുഎഇയെ തെരഞ്ഞെടുത്തത്.

യുഎഇയില്‍ 104  പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 104  പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം  അറിയിച്ചു. ചികിത്സയിലായിരുന്ന 179 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 3,34,150 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,372 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 731,984 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,118 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,270 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

click me!