യുകെയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം; മെയ് 4 മുതൽ 6 വരെ കൊച്ചിയിൽ കരിയര്‍ ഫെയര്‍

Published : Apr 26, 2023, 09:50 PM IST
യുകെയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം; മെയ് 4 മുതൽ 6 വരെ കൊച്ചിയിൽ കരിയര്‍ ഫെയര്‍

Synopsis

യു.കെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. 

തിരുവനന്തപുരം: നോർക്ക റൂട്ട്സും യു.കെയിൽ എൻ.എച്ച്.എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും.
 
യു.കെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. OET/ IELTS ഭാഷാ യോഗ്യതയും (OETപരീക്ഷയിൽ reading, speaking, listening എന്നിവയിൽ ബി ഗ്രേഡും Writingൽ സി പ്ലസുംഅല്ലേങ്കിൽ  IELTS reading, speaking, listening സ്കോർ 7നും Writing ൽ സ്കോർ 6.5) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് ബി ഗ്രേഡോ  IELTS പരീക്ഷയിൽ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് സ്കോർ ഏഴോ ലഭിച്ച നഴ്സുമാർക്കും അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾക്ക് uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സി.വി, ഒഇടി സ്കോർ എന്നിവ അയയ്ക്കാവുന്നതാണ്. ഡോക്ടർമാരിൽ ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാല് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല.

വിശദ വിവരങ്ങൾക്ക്  1800 425 3939 ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് എന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ www.nifl.norkaroots.org എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക.

Read also: ജര്‍മനിയിലേക്കുള്ള റിക്രൂട്ട്മെന്റ് പദ്ധതി; മൂന്നാംഘട്ട അഭിമുഖങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം