യുകെയില്‍ തൊഴിലവസരങ്ങൾ: ഒഇടി, ഐഇഎൽടിഎസ് ബാച്ചുകളിലേയ്ക്ക് നോര്‍ക്ക അപേക്ഷ ക്ഷണിച്ചു

Published : Jun 16, 2023, 11:22 PM IST
യുകെയില്‍ തൊഴിലവസരങ്ങൾ: ഒഇടി, ഐഇഎൽടിഎസ് ബാച്ചുകളിലേയ്ക്ക് നോര്‍ക്ക അപേക്ഷ ക്ഷണിച്ചു

Synopsis

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  www.nifl.norkaroots.org എന്ന വെബ്‍സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫോറിൻ  ലാഗ്വേജിൽ (NIFL) OET, IELTS  കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്‍മിഷൻ ആരംഭിച്ചു. യു.കെ.യിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി നടന്നു വരുന്ന റിക്രൂട്ട്മെന്റിൽ ജോലി ലഭിക്കാൻ കോഴ്സുകൾ സഹായിക്കും.  

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  www.nifl.norkaroots.org എന്ന വെബ്‍സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നഴ്സിങ്ങില്‍ ബിരുദമുള്ളവര്‍ക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമാായാണ് പുതിയ ബാച്ച്. ബി.പി.എൽ വിഭാഗത്തിനും എസ് .സി ,എസ്. ടി  വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റുള്ളവര്‍  25 ശതമാനം ഫീസ് മാത്രം  അടച്ചാൽ മതിയാകും. 

+91-79073 23505 എന്ന വാട്സ്ആപ്പ്  നമ്പറിൽ ബന്ധപ്പെട്ടാൽ വിശദാംശങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

Read also: ഹാജര്‍ രേഖപ്പെടുത്താന്‍ പ്ലാസ്റ്റിക് വിരലടയാളം; നാല് പ്രവാസികള്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി