മലയാളി യുവതി യുഎഇയില്‍ ഷോക്കേറ്റ് മരിച്ചു

Published : Jun 16, 2023, 10:29 PM IST
മലയാളി യുവതി യുഎഇയില്‍ ഷോക്കേറ്റ് മരിച്ചു

Synopsis

ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം. 

ഷാര്‍ജ: ഷാര്‍ജയില്‍ എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവ് വിശാഖും എഞ്ചിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്. ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാളെ രാവിലെ കൊല്ലത്തെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

Read also: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിൽ തകർന്ന അമേരിക്കൻ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ
യുദ്ധത്തിൽ സഹായിച്ചില്ല, കലി തീർത്തത് കുടുംബത്തിന് നേരെ, ഡൊണാൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി, അന്തസ്സില്ലെന്ന് ഇമ്മാനുവൽ മാക്രോൺ