യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന്‍റെ ലോക സോഷ്യൽ വർക്ക് ദിനാചരണം 25 -ാം തിയതി

Published : Mar 22, 2023, 03:27 PM IST
യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന്‍റെ ലോക സോഷ്യൽ വർക്ക് ദിനാചരണം 25 -ാം തിയതി

Synopsis

വർഷത്തെ ആശയത്തിന്മേൽ UKMSW ഫോറത്തിന്‍റെ പരിപാടികൾ ഉദ്ദ്ഘാടനം ചെയ്യുന്നത് പ്രൊഫ. ടി. കെ.ഷാജഹാനാണ്. തുടർന്ന് ശശി തരൂർ എംപി, ഇസബെൽ ട്രോളര്‍ എന്നിവരുടെ ലോക സോഷ്യൽ വർക്ക്‌ ദിന സന്ദേശം ഉണ്ടായിരിക്കും. 


ആഗോളതലത്തിൽ സാമൂഹിക പ്രവർത്തകർ ഒന്നിച്ചുചേർന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനുവേണ്ടി ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് (IFSW) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. . 'സംയുക്ത സാമൂഹിക പ്രവർത്തനത്തിലൂടെ വൈവിധ്യത്തെ ബഹുമാനിക്കുക' എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ IFSW ആസൂത്രണം ചെയ്തിരിക്കുന്നത്. 

യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്‍റെ കാര്യ പരിപാടികൾ 2023 മാർച്ച് മാസം 25-ാം തീയതി ശനിയാഴ്ച്ചയാണ് നടക്കും. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള സോഷ്യൽ വർക്കിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഈ വർഷത്തെ പ്രമേയത്തിനനുസരിച്ച് വിഷയാവതരണം നടത്തും. തുടര്‍ന്ന് ഇത് സംബന്ധിച്ച് ചർച്ച ഉണ്ടായിരിക്കും. ഈ വർഷത്തെ ആശയത്തിന്മേൽ UKMSW ഫോറത്തിന്‍റെ പരിപാടികൾ ഉദ്ദ്ഘാടനം ചെയ്യുന്നത് പ്രൊഫ. ടി. കെ.ഷാജഹാനാണ്. തുടർന്ന് ശശി തരൂർ എംപി, ഇസബെൽ ട്രോളര്‍ എന്നിവരുടെ ലോക സോഷ്യൽ വർക്ക്‌ ദിന സന്ദേശം ഉണ്ടായിരിക്കും. 

ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷത്തെ പ്രമേയം സോഷ്യൽ വർക്കിന്‍റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് UKMSW ഫോറം കാണക്കാക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ വ്യത്യസ്ത കമ്മ്യൂണിറ്റികൾക്ക് എങ്ങനെ നടത്താനാകുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാകും ഈ വർഷത്തെ ലോക സോഷ്യൽ വർക്ക്‌ ദിനാചരണം.  യുകെയിലുള്ള സോഷ്യൽ വർക്കേഴ്സിൽ പലരും തങ്ങളുടെ മേഖലകളിൽ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുള്ളവരും അനുഭവങ്ങൾ പങ്കിടുന്നവരുമാണ്. അതുകൊണ്ട് തന്നെ ഈ വർഷത്തെ IFSW മുന്നോട്ടുവച്ചിട്ടുള്ള വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. 

2014-ൽ സ്ഥാപിതമായ UKMSW-ഫോറം യു.കെയിൽ  ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണൽ വളര്‍ച്ചയ്ക്ക് ആവശ്യമായ പരിശീലനങ്ങളും നടത്തുന്നു.  സോഷ്യൽ വർക്ക് മേഖലയിൽ തൊഴിൽ നേടുന്നതിനായി ഉദ്യോഗാർത്ഥികളുടെ റെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവിധ പരിപാടികളിലൂടെ UKMSW ഫോറം സഹായിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ കൂടിക്കാഴ്ച ഓണ്‍ലൈന്‍ വഴിയാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. 

https://forms.gle/bDBYEpWyVGEc5Qxe6

തോമസ്സ് ജോസഫ് - 07939492035 (Chair person)
ഷീനാ ലുക്സൺ - 07525259239 (Secretary)
മാർട്ടിൻ ചാക്കു - 07825 447155 (Treasurer)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ