
ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഉമ്മുല്‍ ഖുവൈന്‍ ഓള്‍ഡ് ഇന്‍ഡ്രസ്‍ട്രിയല്‍ ഏരിയയിലെ ഒരു ഗോഡൗണില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിച്ചത്.
ഉമ്മുല്‍ ഖുവൈന്‍ പൊലീസിനും സിവില്‍ ഡിഫന്‍സിനുമൊപ്പം ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയും ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് നിന്ന് 80 പേരെ ഒഴിപ്പിച്ചു. മറ്റിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമുണ്ടായില്ലെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ഡോ. സലീം ഹമദ് ബിന്‍ ഹംസ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam