
കുവൈറ്റ് സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ കുവൈറ്റ് സന്ദർശനം മാറ്റിവെച്ചു. ഭാര്യാപിതാവിന്റെ നിര്യാണത്തെ തുടർന്നാണ് മൈക് പോംപിയോ അറബ് മേഖലാ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയത്. സ്റ്റേറ്റ് സെക്രട്ടറി നാട്ടിലേക്ക് മടങ്ങിയതായി കുവൈത്തിലെ അമേരിക്കൻ അംബാസഡർ ലോറൻസ് സിൽവർമാൻ അറിയിച്ചു.
അറബ് പര്യടനത്തിന്റെ ഭാഗമായി മസ്കത്തിലെത്തിയ മൈക് പോംപിയോ അവിടെന്നാണ് നാട്ടിലേക്ക് മടങ്ങിയത്. മുൻ തീരുമാനപ്രകാരം ചൊവ്വാഴ്ചയാണ് പോംപിയോയും ഔദ്യോഗിക സംഘവും കുവൈത്തിലെത്തേണ്ടിയിരുന്നത്. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം വൈകാതെ കുവൈത്തിൽ നടക്കുന്ന യു.എസ്–കുവൈത്ത് ചർച്ച സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം മടങ്ങിയെത്തുമെന്നും സിൽവർമാൻ കൂട്ടിച്ചേർത്തു. നേരത്തെ പോംപിയോ ഖത്തറിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ടുദിവസത്തെ പര്യടനമാണ് അറബ് മേഖലയിൽ നിശ്ചയിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam