
റിയാദ്: കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് ലോക രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ വിലക്കി. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി.
പുണ്യകേന്ദ്രങ്ങളായ മക്കയിലേക്കും മദീനയിലേക്കും ലക്ഷക്കണിനാളുകളാണ് ഓരോ ദിവസവും തീര്‍ഥാടനത്തിന് എത്തുന്നത്. ഇങ്ങനെ വരുന്ന തീർഥാടകർക്കാണ് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദേശികളുടെ ഉംറ തീര്‍ഥാടനത്തിന് ഇത് ബാധകമാണ്. കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റുകളെയും വരാൻ അനുവദിക്കില്ല.
മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഇങ്ങോട്ട് യാത്ര ചെയ്യാനുള്ള അനുമതിയും റദ്ദാക്കി. പാസ്പോര്‍ട്ട് ഉപയോഗിച്ചേ ഇനി യാത്ര അനുവദിക്കൂ. സാഹചര്യം മാറിയാല്‍ വിലക്ക് നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് പ്രയാസങ്ങളുണ്ടായാല്‍ അത് വിവിധ രാജ്യങ്ങളിലേക്ക് പടരും. ഈ സാഹചര്യം തടയുകയാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam