ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലേക്ക് പോകുന്നതിനിടെ മലയാളി സൗദിയിൽ മരിച്ചു

Web Desk   | Asianet News
Published : Jan 06, 2020, 07:41 AM IST
ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലേക്ക് പോകുന്നതിനിടെ മലയാളി സൗദിയിൽ മരിച്ചു

Synopsis

മദീന സന്ദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനായി മദീനയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ആണ് മരണം സംഭവിച്ചത്.

റിയാദ്: ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയില്‍ മലയാളി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നല്ലളം അരീക്കാട് പറമ്പ് സ്വദേശി നൂനിന്റകത്ത് അബ്ദുൽ ഖാദർ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. മദീന സന്ദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനായി മദീനയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഹിജ്‌റ റോഡില്‍ വാദി സിതാര എന്ന സ്ഥലത്തുവെച്ചു ഞായറാഴ്ച പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. 

ജമീലയാണ് ഭാര്യ. സൗദി റെഡ് ക്രസൻറ് ആംബുലന്‍സ് എത്തി മൃതദേഹം ഖുലൈസ്‌ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇവിടെതന്നെ ഖബറടക്കും. നാട്ടിൽ നിന്ന് വന്ന ഉംറ ഗ്രൂപ്പിനൊപ്പം ഞായറാഴ്ച ഉച്ചക്ക് 2.30നുള്ള ഒമാൻ എയർവേയ്സ് വിമാനത്തിൽ മസ്‌ക്കറ്റ് വഴി നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു