
റിയാദ്: സൗദി അറേബ്യയ്ക്ക്(Saudi Arabia) നേരെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ യുഎന്‍ സുരക്ഷ കൗണ്‍സില്‍(UN Security Council) അപലപിച്ചു. ഈ മാസം ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളം, അബഹ വിമാനത്താവളം എന്നിവ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍(drone) ആക്രമണങ്ങളെയും യുഎന്‍ സുരക്ഷ കൗണ്‍സില്‍ അപലപിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഏദന്‍ ഉള്‍ക്കടലിലെയും ചെങ്കടലിലെയും കപ്പലുകളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ആക്രമണ സംഭവങ്ങളെയും കൗണ്‍സില്‍ അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ യെമന്‍കാര്യ പ്രത്യേക പ്രതിനിധി ഹാന്‍സ് ഗ്രണ്ട്ബര്‍ഗിന് കൗണ്‍സില്‍ അംഗങ്ങള്‍ പിന്തുണ അറിയിച്ചു. യെമനില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും അക്രമം വെടിയാനും കൗണ്‍സില്‍ ആഹ്വാനം ചെയ്തു. റിയാദ് കരാര്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിന് എല്ലാ അണികളും പ്രവര്‍ത്തിക്കണമെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം; ഡ്രോണ്‍ തകര്‍ത്തു
സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ നാലര കോടി ഡോസ് കവിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam