Asianet News MalayalamAsianet News Malayalam

ചെങ്കടലിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടുകള്‍ നശിപ്പിച്ച് അറബ് സഖ്യസേന

ദക്ഷിണ ചെങ്കടലിലെ ബാബ് അല്‍ മന്‍ദബ് കടലിടുക്കിലൂടെയുള്ള അന്താരാഷ്‍ട്ര വ്യാപാരത്തിനും കപ്പല്‍ ഗതാഗതത്തിനും ഭീഷണി സൃഷ്‍ടിക്കുന്നത് ഹൂതികള്‍ തുടരുകയാണെന്ന് സഖ്യസേന ആരോപിച്ചു. 

Arab Coalition forces destroys Houthis two explosive laden boats
Author
Riyadh Saudi Arabia, First Published Oct 14, 2021, 2:23 PM IST

റിയാദ്: യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi Rebels) ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകള്‍ (explosive-laden boats) അറബ് സഖ്യസേന (Arab coalition forces) തകര്‍ത്തു. ബുധനാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികിയാണ് ( Brig. Gen. Turki Al-Maliki) ഇക്കാര്യം അറിയിച്ചത്.

ദക്ഷിണ ചെങ്കടലിലെ ബാബ് അല്‍ മന്‍ദബ് കടലിടുക്കിലൂടെയുള്ള അന്താരാഷ്‍ട്ര വ്യാപാരത്തിനും കപ്പല്‍ ഗതാഗതത്തിനും ഭീഷണി സൃഷ്‍ടിക്കുന്നത് ഹൂതികള്‍ തുടരുകയാണെന്ന് സഖ്യസേന ആരോപിച്ചു. യെമനിലെ ഹുദൈദ ഗവര്‍ണറേറ്റില്‍ നിന്ന് നിരന്തരം ആക്രമണം നടത്തുക വഴി ഹൂതികള്‍ സ്റ്റോക്ഹോം കരാര്‍ ലംഘിച്ചതായും സഖ്യസേന ആരോപിച്ചു. 

സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടുകള്‍ ഉപയോഗിച്ച് ബാബ് അല്‍ മന്‍ദബ് കടലിടുക്കില്‍ ഭീകരാക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതിയെ ബഹ്റൈന്‍ അപലപിച്ചു. ഹൂതികള്‍ അന്താരാഷ്‍ട്ര സുരക്ഷയ്‍ക്ക് തന്നെ ഭീഷണിയാണെന്നും മേഖലയുടെ സ്ഥിരതയും സുരക്ഷയും അവതാളത്തിലാക്കുന്ന നടപടികളാണ് ഹൂതികളുടെ ഭാഹത്ത് നിന്നുണ്ടാവുന്നതെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios