മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പോലും വിദേശത്ത് നിന്ന് തിരിച്ചെത്താനാവാത്ത സ്ഥിതിയെന്ന് മുഖ്യമന്ത്രി

Published : May 05, 2020, 05:56 PM ISTUpdated : May 05, 2020, 07:02 PM IST
മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് പോലും വിദേശത്ത് നിന്ന് തിരിച്ചെത്താനാവാത്ത സ്ഥിതിയെന്ന് മുഖ്യമന്ത്രി

Synopsis

തൊഴില്‍ നഷ്ടമായവര്‍, തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍ തുടങ്ങിയവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തുടരാനാവില്ല. ഇതിന് പുറമെ ഗര്‍ഭിണികള്‍, ലോക്ക് ഡൌണ്‍ കാരണം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട കുട്ടികള്‍, സന്ദര്‍ശക വിസയില്‍ പോയി വിസാ കാലാവധി അവസാനിച്ചവര്‍, കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെയാണ് അടിയന്തരമായി തിരിച്ചെത്തിക്കേണ്ടത്. 

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ അഞ്ച് ദിവസങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി 2250 പേരെയാണ് എത്തിക്കുന്നത്. ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. എന്നാല്‍ അടിയന്തരമായി കേരളത്തില്‍ എത്തേണ്ടവര്‍ മാത്രം 1,69,136 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 4,42,000 പേരാണ്. ഇവരില്‍ തൊഴില്‍ നഷ്ടമായവര്‍, തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍ തുടങ്ങിയവര്‍ക്ക് വിദേശരാജ്യങ്ങളില്‍ തുടരാനാവില്ല. ഇതിന് പുറമെ ഗര്‍ഭിണികള്‍, ലോക്ക് ഡൌണ്‍ കാരണം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട കുട്ടികള്‍, സന്ദര്‍ശക വിസയില്‍ പോയി വിസാ കാലാവധി അവസാനിച്ചവര്‍, കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെയാണ് അടിയന്തരമായി തിരിച്ചെത്തിക്കേണ്ടത്. ഇവരെ ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. മുന്‍ഗണനാ പട്ടികയിലുള്ള എല്ലാവരെയും തിരിച്ചെത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു