ആശങ്കയൊഴിയാതെ ഒമാനിലെ പ്രവാസികള്‍; തൊഴില്‍ മേഖലയിലും അനശ്ചിതത്വം

By Web TeamFirst Published Apr 17, 2020, 10:28 PM IST
Highlights

കൊവിഡ്  പ്രതിസന്ധിക്കു പിന്നാലെ  ഒമാനിലെ തൊഴില്‍ മേഖലയിലെ അനശ്ചിതത്വം  പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി.
 

മസ്‌കത്ത്: കൊവിഡ്  പ്രതിസന്ധിക്കു പിന്നാലെ  ഒമാനിലെ തൊഴില്‍ മേഖലയിലെ അനശ്ചിതത്വം  പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി. പ്രായമായവരും നാട്ടിലെത്തി തുടര്‍ ചികിത്സ ലഭിക്കേണ്ടവരുമായ ആയിരക്കണക്കിന് ആളുകള്‍  ആശങ്കയോട്  പ്രവാസ ലോകത്തെ  ഫ്‌ളാറ്റുകളില്‍ കഴിയുന്നത്.

എംബസിയുടെയും  കേന്ദ്ര സര്‍ക്കാരിന്റെയും   നിസ്സംഗതയോടു  പ്രവാസികള്‍ക്ക്  ശക്തമായ  പ്രതിഷേധവുമുണ്ട്. കൊവിഡ്  19   മൂലം ഒമാനില്‍ ഉണ്ടായ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക തൊഴില്‍  മേഖലയെ  സാരമായി  ബാധിച്ചു കഴിഞ്ഞു. ഇതിനെ തരണം ചെയ്യാന്‍ ഒമാന്‍ സര്‍ക്കാര്‍ കൈകൊണ്ട നിലപാടുകളും പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.  

ഇതോടൊപ്പം വൃക്കരോഗം, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്ക്  ഒരു  നിശ്ചിത  കാലയളവില്‍ നാട്ടിലെത്തി ചികിത്സ തുടരുന്ന   ധാരാളം പ്രവാസികള്‍ക്ക്  ജീവന്‍ തന്നെ അപകടത്തെിലായ അവസ്ഥയാണ്. സ്ഥിരമായി നാട്ടില്‍നിന്നുമുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെയും  അവസ്ഥയും  പ്രതിസന്ധിയിലാണ്.

മസ്‌കറ്റിലെത്തി ലോക്ക് ഡൗണില്‍ കുടുങ്ങിയ ബന്ധുക്കളെല്ലാം എന്നാണ്  നാട്ടിലെത്താന്‍  കഴിയുക  എന്ന ആശങ്കയിലാണുള്ളത്. ഒമാനിലെ ഇന്ത്യക്കാരായ  പ്രവാസികളുടെ ഏക ആശ്രമായ  മസ്‌കറ്റ് -ഇന്ത്യന്‍ എംബസിക്ക്  ഇതിനു കൃത്യമായ ഒരു മറുപടി പോലും നല്‍കാന്‍  കഴിയാത്ത  സാഹചര്യമാണ്  നിലനില്‍ക്കുന്നത്.

click me!