സൗദി അറേബ്യയിൽ കൊവിഡ് കേസുകള്‍ കുത്തനെ ഉയർന്നു

By Web TeamFirst Published Jun 22, 2021, 7:41 PM IST
Highlights

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,76,882 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,58,048 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,703 ആയി.

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ അപ്രതീക്ഷിതമായി കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 1,479 പേർക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി കുത്തനെ കുറയുകയും ചെയ്തു. ചികിത്സയിലുള്ളവരിൽ 920 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,76,882 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,58,048 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,703 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,131 ആയി കുറഞ്ഞു. ഇതിൽ 1,487 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 431, കിഴക്കൻ പ്രവിശ്യ 280, റിയാദ് 256, അസീർ 149, ജീസാൻ 99, അൽഖസീം 71, മദീന 65, നജ്റാൻ 36, തബൂക്ക് 26, അൽബാഹ 26, ഹായിൽ 24, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 16,730,397 ഡോസ് ആയി.

click me!