യൂണിയന്‍ കോപ്; ദിവസവും സ്റ്റോറുകളിലെത്തുന്നത് 95 ഫാമുകളില്‍ നിന്നുള്ള 100 ടണ്‍ ഫ്രഷ് പച്ചക്കറികളും പഴങ്ങളും

Published : May 26, 2022, 06:24 PM ISTUpdated : May 26, 2022, 06:27 PM IST
യൂണിയന്‍ കോപ്; ദിവസവും സ്റ്റോറുകളിലെത്തുന്നത് 95 ഫാമുകളില്‍ നിന്നുള്ള 100 ടണ്‍ ഫ്രഷ് പച്ചക്കറികളും പഴങ്ങളും

Synopsis

യൂണിയന്‍ കോപിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ 20 ഇനത്തില്‍പെട്ട ഇലവര്‍ഗങ്ങളാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് യൂണിയന്‍കോപ് ശാഖകളില്‍ ഉപയോഗിക്കുന്നതിന്റെ 30 ശതമാനമാണ്.

ദുബൈ: ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും  ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ലഭ്യമാക്കാനാണ് യൂണിയന്‍ കോപ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി പറഞ്ഞു. ദിവസവും 100 ടണ്‍ പച്ചക്കറികളും പഴങ്ങളുമാണ് യൂണിയന്‍ കോപ് ശാഖകളിലെത്തുന്നത്. ഇവയില്‍ 60 ടണ്‍ പച്ചക്കറികളും 40 ടണ്‍ പഴവര്‍ഗങ്ങളുമാണ്. കര്‍ശനമായ നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇവയുടെ വിതരണക്കാരുമായി യൂണിയന്‍ കോപ് കരാറുകളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കോപിന്റെ ഓര്‍ഗാനിക് ഫാമുകളായ യൂണിയന്‍ ഫാമുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. 20 ഇനങ്ങളില്‍പെടുന്ന ഇലവര്‍ഗങ്ങളാണ് യൂണിയന്‍ ഫാമുകളില്‍ ഉത്പാദിപ്പിക്കുന്നത്. യൂണിയന്‍കോപ് ശാഖകളിലേക്ക് ആവശ്യമായതിന്റെ 30 ശതമാനമാണിത്. സമാനമായ തരത്തില്‍ യൂണിയന്‍കോപിന്റെ ഭാവി ശാഖകളില്‍ ഏതിലെങ്കിലും പച്ചക്കറികള്‍ കൂടി ഉത്‍പാദിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യം പഠനവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ഇതിന് പുറമെ, യൂണിയന്‍ കോപിലെത്തുന്ന സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ള സന്ദര്‍ശകര്‍ക്ക് അറിവ് പകരുന്ന ഒരു ആശയം കൂടിയാണിത്. ഹൈഡ്രോപോണിക്സ് കൃഷിരീതിയുടെ യഥാര്‍ത്ഥ രീതി ഇവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

എല്ലാ വിഭാഗങ്ങളിലും ഇനങ്ങളിലും ഉള്‍പ്പെടുന്ന പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ യൂണിയന്‍കോപ് പതിറ്റാണ്ടുകളായി ശ്രദ്ധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. സുസ്ഥിരമായ കൃഷി പ്രോത്സാഹിപ്പിക്കാനായി സ്വദേശി ഫാമുകള്‍ക്ക് വിപുലമായ സംവിധാനങ്ങള്‍ പ്രദാനം ചെയ്‍ത് പ്രാദേശിക കര്‍ഷകരെ തുടര്‍ച്ചയായി സഹായിച്ചുകൊണ്ടിരിക്കുകയുമാണ്. ഒപ്പം സുസ്ഥിരമായ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും യൂണിയന്‍കോപ് പങ്കുവഹിക്കുന്നു. 2022ല്‍ 95 ഫാമുകളുമായാണ് യൂണിയന്‍ കോപിന് ധാരണയുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇവയില്‍ 42 പ്രാദേശിക കമ്പനികളും 9 പരമ്പരാഗത ഫാമുകളും 28 ഓര്‍ഗാനിക് ഫാമുകളും 16 ഹൈഡ്രോപോണിക് ഫാമുകളും ഉള്‍പ്പെടുന്നു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നിരവധി രാജ്യങ്ങളില്‍ നിന്ന് യൂണിയന്‍ കോപ് നേരിട്ട് പുതിയ ഇനം പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊക്കേഷ്യന്‍ മേഖലയിലെ രാജ്യങ്ങളായ അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, ഉസ്‍ബെക്കിസ്ഥാന്‍, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉന്നത ഗുണനിലവാരത്തിലുള്ള പുതിയ ഇനം പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നുണ്ട്. വ്യോമമാര്‍ഗമാണ് ഇവ കൊണ്ടുവരുന്നത്.

ഇതിന് പുറമെ പ്രാദേശിക കമ്പനികളുമായി സ്ഥിരമായ സഹകരണം ഉറപ്പുവരുത്തുന്നതായും അന്താരാഷ്‍ട്ര ഉത്പന്നങ്ങളുടെയും അവയുടെ വൈവിദ്ധ്യങ്ങളുടെയും പുതിയ ഉറവിടങ്ങള്‍ കണ്ടെത്താനായി പ്രത്യേക പ്രദര്‍ശനങ്ങളില്‍ പങ്കാളികളാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷത്തിലുടനീളം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് എമിറാത്തി ഫാമുകളിലെ സ്വദേശി കര്‍ഷകരുമായി യൂണിയന്‍ കോപ് എപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ഇപ്പോഴുള്ള ഓര്‍ഗാനിക്, ഹൈഡ്രോപോണിക്സ് കൃഷി രീതികള്‍ക്ക് പുറമെ നൂതനമായ എയറോപോണിക്, അക്വാപോണിക് കൃഷിരീതികള്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.

വിതരണക്കാരുടെ ഫാമുകളില്‍ സ്ഥിരമായും സ്വദേശി ഫാമുകളില്‍ ആഴ്ചയിലൊരിക്കലും സന്ദര്‍ശനം നടത്താന്‍ യൂണിയന്‍ കോപ് അധികൃതര്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്പന്നങ്ങളുടെ സംഭരണം, പാക്കേജിങ്, ട്രാന്‍സ്‍പോര്‍ട്ടേഷന്‍ എന്നിവയില്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കും. ഒപ്പം നിര്‍ദിഷ്ട ചേരുവകളുടെ ഉപയോഗം, ഉത്പന്നങ്ങളിലെ ഘടകങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ ശരിയായതും നൈതികവുമായ ഉപയോഗം തുടങ്ങിയ കാര്യങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്