യൂണിയൻ കോപ് 2023-ൽ കൈകാര്യം ചെയ്തത് 444,539 പർച്ചേസ് ഓർഡറുകൾ

Published : Jan 22, 2024, 05:52 PM IST
യൂണിയൻ കോപ് 2023-ൽ കൈകാര്യം ചെയ്തത് 444,539 പർച്ചേസ് ഓർഡറുകൾ

Synopsis

സ്മാർട്ട് ഓൺലൈൻ സ്റ്റോറിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും 2023-ൽ പ്രോസസ് ചെയ്തത് 444,539 പർച്ചേസ് ഓർഡറുകൾ

യൂണിയൻ കോപ് സ്മാർട്ട് ഓൺലൈൻ സ്റ്റോറിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും 2023-ൽ പ്രോസസ് ചെയ്തത് 444,539 പർച്ചേസ് ഓർഡറുകൾ.

കഴിഞ്ഞ വർഷം യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ നിരവധി പുതിയ രജിസ്ട്രേഷനുകൾ നടന്നു. 341000 ആണ് മൊത്തം രജിസ്ട്രേഷനുകൾ. വിവിധ ഇലക്ട്രോണിക് ഡിവൈസുകളിൽ 556000 തവണ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടു. ദിവസേന വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും 1218 ഓർഡറുകൾ യൂണിയൻ കോപ് കൈകാര്യം ചെയ്യുന്നുണ്ട്. 90 പ്രൊമോഷണൽ ക്യാംപെയിനുകളും കോ ഓപ്പറേറ്റീവ് പുതുതായി തുടങ്ങി. 45 മിനിറ്റ് ഡെലിവറിയും ഇതിൽപ്പെടുന്നു.
 
ക്ലിക് ആൻഡ് കളക്റ്റ് സേവനവും ഉപയോക്താക്കൾക്ക് ഉപയോ​ഗിക്കാം. ഓൺലൈനായി ഓർഡർ ചെയ്ത ശേഷം കോ ഓപ്പറേറ്റീവിന്റെ ബ്രാഞ്ചുകളിൽ നിന്ന് സാധനങ്ങൾ എടുക്കാനുള്ള സംവിധാനമാണിത്. ദുബായിക്ക് പുറത്തും ഓൺലൈൻ പർച്ചേസുകളുടെ ഡെലിവറി ഇപ്പോൾ ലഭ്യമാണ്.

നിരവധി പ്രയോജനങ്ങൾ സ്മാർട്ട് ആപ്പ് ഉപയോ​ഗിക്കുന്നതിലൂടെയുണ്ട്. സ്റ്റോറുകളിൽ ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാം, 90% വരെ കിഴിവ് നേടാം എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. ആഴ്ച്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നതിനാൽ ഉപയോക്താക്കൾക്ക് മികച്ച സേവനവും യൂണിയൻ കോപ് ഉറപ്പുവരുത്തുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം