
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ അധികൃതര്‍ വര്‍ധിപ്പിച്ചു. 120 പ്രവാസികളാണ് അറസ്റ്റിലായത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ കൺട്രോൾ ആൻഡ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റി എന്നിവ സംയുക്തമായി ജലീബ് അല്‍ ഷുവൈക്ക്, ഫർവാനിയ, ഫഹാഹീൽ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 120 പ്രവാസികള്‍ അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരിൽ അനധികൃതമായി ഗാർഹിക സേവനങ്ങൾ നൽകുന്ന വ്യാജ ഓഫീസുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്. ഡെയ്‍ലി വർക്കേഴ്സും മൂന്ന് നിയമലംഘകരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലാവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
Read Also - അയോധ്യക്കും മേലെ, ആകാശം മുട്ടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം വരുന്നു; അതും ഇന്ത്യക്ക് പുറത്ത്
അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റിലായിരുന്നു. ഫിന്‍റാസ് പ്രദേശത്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യം അനധികൃത വിൽപ്പന നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്. പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഫഹാഹീൽ കമാൻഡ് എന്നറിയപ്പെടുന്ന അൽ അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 900 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് ഉള്ളില്‍ മറച്ചിരിക്കുന്ന നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.
അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളില്‍ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ