
ഡിസംബർ മാസം ആറ് പ്രത്യേക പ്രൊമോഷനൽ ക്യാംപയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത ആയിരത്തിലധികം ഉൽപ്പന്നങ്ങലിൽ 60% വരെ ഇളവ് നേടാനാകും. 2024 അവസാനിക്കുന്നത് പ്രമാണിച്ച് നൽകുന്ന പ്രത്യേക ഓഫർ ആണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ സുഹൈൽ അൽ ബസ്തകി പറഞ്ഞു.
ഭക്ഷണസാധനങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും ഇളവ് ലഭിക്കും. ഫ്രോസൺ ഉൽപ്പന്നങ്ങൾ, മാസം, ചിക്കൻ, ബാർബിക്യു, ഗാർഡൻ സപ്ലൈ, തെരഞ്ഞെടുത്ത പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ്, വെള്ളം, പാലുൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, സ്പൈസ്, അരി, ഓയിൽ, പെർഫ്യൂം, കളിപ്പാട്ടങ്ങൾ, കോസ്മെറ്റിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഇളവുണ്ട്. ഡിസംബർ സ്പെഷ്യൽ പ്രൊമോഷൻ ഓഫറുകൾ സ്മാർട്ട് സ്റ്റോർ ആപ്പിലൂടെ വാങ്ങാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ