
ഫെബ്രുവരിയിൽ പ്രൊമോഷൻ ക്യാമ്പയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 2500 ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭിക്കും. മാസം അവസാനം വരെ ഡിസ്കൗണ്ട് ഓഫറുകൾ ലഭിക്കും. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കിഴിവുകൾ എന്ന് യൂണിയൻ കോപ് പറയുന്നു.
യൂണിയൻ കോപ് ഡിസ്കൗണ്ടുകൾ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഔദ്യോഗിക വെബ്സൈറ്റ്, എസ്.എം.എസ് നോട്ടിഫിക്കേഷൻ, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, മധുരം, സുഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ദുബായിലെ എല്ലാ ബ്രാഞ്ചുകളിലും ക്യാമ്പയിൻ നടക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam