
Union Coop നടപ്പിലാക്കിയ back-to-school പ്രചാരണം യു.എ.ഇയിൽ കാര്യമായ വിൽപ്പന ഉയർത്താൻ സഹായിച്ചതായി യൂണിയൻ കോപ് അറിയിച്ചു. ഓഗസ്റ്റ് മാസം കാര്യമായ വിൽപ്പനയുണ്ടായിട്ടുണ്ട്.
മൂന്ന് പ്രധാന ക്യാംപയിനുകളാണ് യൂണിയൻ കോപ് നടപ്പിലാക്കിയത്. സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാഗുകൾ, ഓഫീസ് സപ്ലൈസ്, ഭക്ഷണം, കൺസ്യൂമർ ഉൽപ്പന്നങ്ങൾ തുടങ്ങിയ നൂറു കണക്കിന് ഉൽപ്പന്നങ്ങളിൽ 50% വരെ കിഴിവാണ് നൽകിയത്. ഉന്നത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ നൽകാൻ ക്യാംപയനിലൂടെ നൽകാനായി. ഇതോടൊപ്പം യു.എ.ഇയിൽ നിർമ്മിച്ച, ചെറുകിട കമ്പനികളുടെ സ്വദേശി ഉൽപ്പന്നങ്ങളും ലഭ്യമാക്കി.
പ്രാദേശിക സമൂഹങ്ങളെ കേന്ദ്രീകരിച്ച് പല പദ്ധതികളും യൂണിയൻ കോപ് നടപ്പാക്കി. ഇതിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ആരംഭത്തിൽ സമ്മാനങ്ങൾ നൽകുന്നതും ഉൾപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ