കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് തടവിന് പകരം സാമൂഹിക സേവനം; നിയമം ഉടൻ പ്രാബല്യത്തിൽ വരും

Published : Sep 01, 2025, 06:08 PM IST
community service as alternative penalties for traffic violation

Synopsis

ചില ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം, ബോധവൽക്കരണ പരിപാടികൾ, അല്ലെങ്കിൽ കുറ്റകൃത്യം മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കൽ തുടങ്ങിയ ശിക്ഷകൾ നൽകാൻ കോടതികൾക്ക് സാധിക്കും. 

കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം പോലുള്ള ബദൽ ശിക്ഷകൾ നൽകാൻ കോടതികൾക്ക് അധികാരം നൽകുന്ന പുതിയ നിയമം കുവൈത്ത് ആഭ്യന്തര മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കി. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസിൽ ഭേദഗതി വരുത്തുന്ന 2025-ലെ നമ്പർ 1497 എന്ന ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ (കുവൈത്ത് ടുഡേ) പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

പുതിയ ആർട്ടിക്കിൾ 212 ബിസ് അനുസരിച്ച്, ചില ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം, ബോധവൽക്കരണ പരിപാടികൾ, അല്ലെങ്കിൽ കുറ്റകൃത്യം മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കൽ തുടങ്ങിയ ശിക്ഷകൾ നൽകാൻ കോടതികൾക്ക് സാധിക്കും.

പുതിയ നിയമം അനുസരിച്ച് സാമൂഹിക സേവനം നൽകാൻ സാധിക്കുന്ന ചില മേഖലകൾ ഇവയാണ്:

ആഭ്യന്തര മന്ത്രാലയം: ട്രാഫിക് ബോധവൽക്കരണ കാമ്പയിനുകളിൽ സഹായിക്കുക.

ആരോഗ്യ മന്ത്രാലയം: ആരോഗ്യ ബോധവൽക്കരണ പരിപാടികളിൽ സഹകരിക്കുക.

വിദ്യാഭ്യാസ മന്ത്രാലയം: സ്കൂളുകൾ ക്രമീകരിക്കാനും ബോധവൽക്കരണ പരിപാടികൾ നടത്താനും സഹായിക്കുക.

എൻഡോവ്‌മെന്റ് മന്ത്രാലയം: പള്ളികൾ വൃത്തിയാക്കാനും മറ്റ് പ്രവർത്തനങ്ങൾക്കും സഹായിക്കുക.

പരിസ്ഥിതി അതോറിറ്റി: മരം നടൽ, തീരദേശ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

സന്നദ്ധ സംഘടനകൾ: സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ ചെയ്യുക.

കൂടാതെ, ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗ് ശീലങ്ങൾ മാറ്റിയെടുക്കുന്നതിനായി പ്രഭാഷണങ്ങൾ, വർക്ക്‌ഷോപ്പുകൾ, പെരുമാറ്റ പരിശീലന സെഷനുകൾ തുടങ്ങിയ ബോധവൽക്കരണ, പുനരധിവാസ പരിപാടികളിലും കുറ്റവാളികളെ പങ്കെടുപ്പിക്കാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം