
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ വാങ്ങിയത് 650 ടണ്‍ മത്സ്യം. ദുബൈയിലെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റോറുകളിലെ 17 ഫിഷ് സെക്ഷനുകള്‍ വഴിയാണ് ഇത്രയും മത്സ്യം വിറ്റഴിച്ചത്. അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ബ്രാഞ്ചുകളില്‍ ഈ വര്‍ഷം ആരംഭിച്ചവ ഉള്‍പ്പെടെ യൂണിയന്‍ കോപിന്റെ എല്ലാ മത്സ്യ വിപണന വിഭാഗങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച് പ്രാദേശികവും ഇറക്കുമതി ചെയ്യുന്നവയുമായ കൂടുതല്‍ മത്സ്യ ഇനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും യൂണിയന്‍ കോപ് അറിയിച്ചു.
650 ടണ്ണോളം മത്സ്യവും മറ്റ് സീ ഫുഡ് ഇനങ്ങളും കഴിഞ്ഞ ആറ് മാസത്തിനിടെ വിറ്റഴിച്ചതായി യൂണിയന്‍ കോപ് ഫിഷ് കാറ്റഗറി ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍ യാക്കൂബ് അല്‍ ബലൂഷി പറഞ്ഞു. പ്രതിദിനം 3.5 ടണ്ണോളം മത്സ്യമാണ് വിറ്റഴിക്കപ്പെടുന്നത്.
ദുബൈയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കോപ് സ്റ്റോറുകള്‍ കുടുംബത്തോടൊപ്പം ഷോപ്പ് ചെയ്യാനെത്തുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. സ്വദേശികളും പ്രവാസികളുമായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി എല്ലാ തരത്തിലുമുള്ള ഫ്രഷ് മീറ്റ്, ഫിഷ്, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ പ്രത്യേകം വിഭാഗങ്ങളിലായി ഏറ്റവും നല്ല വിലയില്‍ ലഭ്യമാക്കുകയാണ് യൂണിയന്‍ കോപ്പ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2021ന്റെ ആദ്യ പകുതിയില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ യൂണിയന്‍ കോപിലേക്ക് എത്തിച്ചേരാന്‍ ഇത് കാരണമായി. ഇതിന് പുറമെ സീ ഫുഡ് പ്രേമികളുടെ അഭിരുചികള്‍ക്ക് അനുസൃതമായ തരത്തില്‍ മത്സ്യം പാചകം ചെയ്‍തും ഗ്രില്‍ ചെയ്‍തും നല്‍കാനുള്ള പ്രത്യേക വിഭാഗങ്ങളും യൂണിയന്‍ കോപിന്റെ എല്ലാ ബ്രാഞ്ചുകളിലും പ്രവര്‍ത്തിക്കുന്നു.
ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് യൂണിയന്‍ കോപിന്റെ 17 ബ്രാഞ്ചുകളിലുമുള്ള ഫിഷ് സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല യൂണിയന്‍കോപിന്റെ പ്രവര്‍ത്തനം. അതോടൊപ്പം കട്ടിങ്, ക്ലീനിങ്, പാക്കേജിങ് എന്നിങ്ങനെയുള്ള അധിക സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
എല്ലാ ബ്രാഞ്ചുകളിലെയും ഫിഷ് സെക്ഷനുകള്‍ വിവിധ തരത്തിലുള്ള രുചികള്‍ക്ക് അനുസൃതമായി പരിചയസമ്പന്നരായ ഷെഫുമാരുടെ നേതൃത്വത്തില്‍ മത്സ്യം ഗ്രില്‍ ചെയ്‍തും ഫ്രൈ ചെയ്‍തും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിലോഗ്രാമിന് നാമമാത്രമായ നിരക്കാണ് ഇതിനായി ഈടാക്കുന്നത്. അന്താരാഷ്‍ട്ര തലത്തില്‍ തന്നെ ലഭ്യമായ മികച്ച ഉപകരണങ്ങളാണ് ഗ്രില്ലിങ് വിഭാഗത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. വൃത്തിയും ഗുണനിലവാരവും ഉറപ്പാക്കുകയും ഉന്നത ഗുണനിലവാരമുള്ള മത്സ്യവും, പച്ചക്കറികളും മറ്റ് സാധനങ്ങളുമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ലോകോത്തര സുരക്ഷാ സംവിധാനങ്ങള്‍ കൂടി സജ്ജമാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച രുചി അനുഭവങ്ങള്‍ സമ്മാനിക്കുകയാണ് യൂണിയന്‍ കോപ്.
യൂണിയന്‍ കോപിലെ ഫിഷ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നൂറിലധികം തരം മത്സ്യങ്ങളും ഇതര സമുദ്ര ഉത്പന്നങ്ങളായ ഫ്രഷ് ഷെല്‍ഫിഷുകള്‍, മൊളസ്ക് തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇ, ഒമാന്‍, ഇന്ത്യ, പാകിസ്ഥാന്‍, വിയറ്റ്നാം, ശ്രീലങ്ക, ചൈന, ഇറാന്‍, ഫിലിപ്പൈന്‍സ്, അമേരിക്ക, കാനഡ, ചിലി, നോര്‍വെ, തുര്‍ക്കി, അയര്‍ലന്‍ഡ്, സ്‍കോട്ട്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, പോളണ്ട്. ഡെന്‍മാര്‍ക്ക്, ഈജിപ്‍ത്, തുനീഷ്യ, മഡഗാസ്‍കര്‍, ഉഗാണ്ട, ടാന്‍സാനിയ, ന്യൂസീലന്‍ഡ് എന്നിങ്ങനെ 26 രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യ ഉത്പന്നങ്ങള്‍ യൂണിയന്‍ കോപ് സ്റ്റോറുകളില്‍ ലഭ്യമാണ്.
വിവിധ രൂചി വൈവിദ്ധ്യങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പല തരത്തിലുള്ള ഓഫറുകളും യൂണിയന്‍ കോപ് അവതരിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലുകളിലൂടെ മത്സ്യങ്ങളുടെയും മറ്റ് സമുദ്ര ഉത്പന്നങ്ങളുടെയും പോഷക ഗുണങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടക്കമുള്ളവയുടെ പ്രയോജനങ്ങള്‍ തുടങ്ങിയ വ്യക്തമാക്കുന്ന ബ്രോഷറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അവബോധം പകരുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ