
എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷനൊപ്പം ധാരണാപത്രം ഒപ്പുവച്ച് യൂണിയൻ കോപ്. എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷന്റെ വാർഷിക പരിപാടികളുടെ ഡയമണ്ട് സ്പോൺസർ യൂണിയൻ കോപ് ആകും. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പരിപാടി.
യൂണിയൻ കോപ് ആസ്ഥാനമായ അൽ വർഖാ സിറ്റി മാളിൽ യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി, എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയർപേഴ്സൺ ഡോ. മനൽ ജരുർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു.
ഡൗൺ സിൻഡ്രം ബാധിച്ചവരുടെ വിദ്യാഭ്യാസം, റിഹാബിലിറ്റേറ്റീവ് ക്ലാസ്സുകൾ, സ്പോർട്സ് ടൂർണമെന്റുകൾ തുടങ്ങിയവയ്ക്ക് പുതിയ ധാരണാപത്രം വഴി സഹായമെത്തും. സമൂഹത്തിലെ എല്ലാ മേഖലകളിലും സഹായമെത്തിക്കുക എന്നതാണ് യൂണിയൻ കോപ് രീതി. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കാണ് സഹായം.
ഡൗൺ സിൻഡ്രം ബാധിച്ചവർക്കും കുടുംബങ്ങൾക്കും നേരിട്ട് കൗൺസലിങ്, പ്രോഗ്രാമുകൾ, കോഴ്സുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയ സംഘടിപ്പിക്കുകയാണ് എമിറേറ്റ്സ് ഡൗൺ സിൻഡ്രം അസോസിയേഷൻ ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam