യൂണിയന്‍ കോപ് ലോയൽറ്റി പ്രോഗ്രാമിൽ ചേര്‍ന്നത് 764,385 പേര്‍

Published : Feb 13, 2023, 05:46 PM IST
യൂണിയന്‍ കോപ് ലോയൽറ്റി പ്രോഗ്രാമിൽ ചേര്‍ന്നത് 764,385 പേര്‍

Synopsis

യൂണിയന്‍ കോപ് വഴി പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ലോയൽറ്റി പോയിന്‍റുകള്‍ നേടാൻ തമയാസ് കാര്‍ഡ് ഉപയോഗിക്കാം. നിലവിലെ പ്രൊമോഷനൽ ഓഫറുകള്‍ക്കും ഡിസ്കൗണ്ടുകള്‍ക്കും പുറമെയാണിത്.

യൂണിയന്‍ കോപ് ലോയൽറ്റി പ്രോഗ്രാമായ തമായാസിൽ 2022ൽ ചേര്‍ന്നത് 764,385 പേര്‍. കഴിഞ്ഞ വര്‍ഷത്തെ വിൽപ്പനയുടെ 80% വരുമിത്.

രണ്ട് കാര്‍ഡുകളാണ് ഈ പ്രോഗ്രാമിലുള്ളത്. ഓഹരിയുടമകള്‍ക്കുള്ള ഗോൾഡ് കാര്‍ഡും അല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന സിൽവര്‍ കാര്‍ഡുമാണിവ. ഗോൾഡ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 2022-ൽ 34,223 ആണ്. സിൽവര്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 730,162 എത്തി.
 
സൗജന്യമായി ഉപയോക്താക്കള്‍ക്ക് യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ നിന്ന് കാര്‍ഡുകള്‍ വാങ്ങാം. രജിസ്റ്റര്‍ ചെയ്ത കാര്‍ഡുകള്‍ ഓൺലൈനായി ആക്റ്റിവേറ്റ് ചെയ്യണം. യൂണിയന്‍ കോപ് ബ്രാഞ്ചുകളിലെ Customer Happiness സെന്‍ററുകളിൽ നിന്നും കാര്‍ഡ് വാങ്ങാം.

ഉപയോക്താക്കള്‍ക്ക് പുതിയ ഷോപ്പിങ് അനുഭവം നൽകാന്‍ യൂണിയന്‍ കോപ് കൂടുതൽ പദ്ധതികള്‍ ആവിഷ്കരിച്ച് വരികയാണ്. തമയാസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം തന്നെ ഇതിന് ഉദാഹരണമാണ്. യൂണിയന്‍ കോപ് സേവനങ്ങള്‍ക്കുമേൽ ഉപയോക്താക്കള്‍ക്കുള്ള ആത്മവിശ്വാസത്തിനുള്ള തെളിവ് കൂടെയാണിത്.

യൂണിയന്‍ കോപിലൂടെ നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് ലോയൽറ്റി പോയിന്‍രുകള്‍ നൽകുകയാണ് തമയാസ് കാര്‍ഡുകള്‍ ചെയ്യുന്നത്. ഓരോ ദിര്‍ഹത്തിന്‍റെ പര്‍ച്ചേസിനും ഒരു പോയിന്‍റ് നേടാനാകും. 3000 പോയിന്‍റുകള്‍ നേടുമ്പോള്‍ ഗോൾഡ് തമയാസ് കാര്‍ഡ് ഉടമകള്‍ക്ക് AED 50 റിഡീം ചെയ്യാം. 4000 പോയിന്‍റുകള്‍ നേടുമ്പോള്‍ സിൽവര്‍ കാര്‍ഡ് ഉടമകള്‍ക്ക് AED 50 റിഡീം ചെയ്യാം.

യൂണിയന്‍ കോപ് ബ്രാഞ്ചുകളിലും യൂണിയന്‍ കോപ് ഓൺലൈന്‍ സ്റ്റോറിലും (സ്മാര്‍ട്ട് ആപ്) ഇ-കൊമേഴ്സ് വെബ്സ്റ്റോറിലും പോയിന്‍റുകള്‍ റിഡീം ചെയ്യാം. യൂണിയന്‍ കോപ് നൽകുന്ന ഡിസ്കൗണ്ടുകള്‍ ചിലപ്പോള്‍ 90% വരെ എത്താറുണ്ട്. ഇതോടൊപ്പം ലോയൽറ്റി കാര്‍ജുകള്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതു വഴി ഉപയോക്താക്കള്‍ക്ക് പര്‍ച്ചേസുകള്‍ ട്രാക് ചെയ്യാനും ഓൺലൈന്‍ ഓര്‍ഡറുകള്‍ നടത്താനും സ്മാര്‍ട്ട് ഇൻവോയ്സുകള്‍ നേടാനുമാകും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം