
യൂണിയൻ കോപ് ദുബായിലെ ഹത്ത സൂക്കിൽ പുതിയ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. 2000 ചതുരശ്രയടി വിസ്തീർണത്തിലാണ് യൂണിയൻ കോപ് 27-ാമത് ശാഖ പ്രവർത്തിക്കുക.
യൂണിയൻ കോപ് മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫീ അൽ ദല്ലാൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നിക്കോളസ് അലൻ, ഓപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ഹരീബ് മുഹമ്മദ് ബിൻതാനി, ചീഫ് കൊമേഴ്സ്യൽ ഓഫീസർ നീൽസ് ഗ്രോയെൻ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
ഫുഡ്, നോൺ ഫുഡ് ഉൽപ്പന്നങ്ങൾ പുതിയ ശാഖയിൽ ലഭ്യമാണ്. ഡിസ്കൗണ്ടിൽ നിരവധി സാധനങ്ങൾ വാങ്ങാം. രാജ്യത്തിന്റെ റീട്ടെയ്ൽ മേഖലയുടെ വളർച്ചയുടെ ഭാഗമാണ് പുതിയ ശാഖ എന്ന മാനേജിങ് ഡയറക്ടർ അൽ ദല്ലാൽ പറഞ്ഞു. എല്ലാത്തരത്തിലുള്ള ഉപയോക്താക്കൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് വഴി ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam