ലോക വെയ്റ്റ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പ്: വനിത വിഭാഗത്തിൽ ആദ്യ സ്വർണമെഡൽ തായ്ലൻഡ് താരം സെർവിൻ അമേൻഗോളിന്

Published : Sep 06, 2023, 03:52 PM ISTUpdated : Sep 06, 2023, 04:56 PM IST
ലോക വെയ്റ്റ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പ്: വനിത വിഭാഗത്തിൽ ആദ്യ സ്വർണമെഡൽ തായ്ലൻഡ് താരം സെർവിൻ അമേൻഗോളിന്

Synopsis

മഡഗാസ്‌കറിൽ നിന്നുള്ള റോസിന രന്ദവ് 77 കിലോ ഉയർത്തി വെള്ളിയും തുർക്കിയുടെ കാൻസി ബെക്‌റ്റാസ് 76 കിലോയുമായി മൂന്നാം സ്ഥാനവും നേടി.

റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ലോക വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ വനിതാ അത്‌ലറ്റായി തായ്ലാൻഡിൽ നിന്നുള്ള സെർവിൻ അമേൻഗോൾ. സ്‌നാച്ച് മത്സരത്തിൽ 78 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഒന്നാംസ്ഥാനം നേടി സെർവിൻ ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത്.

മഡഗാസ്‌കറിൽ നിന്നുള്ള റോസിന രന്ദവ് 77 കിലോ ഉയർത്തി വെള്ളിയും തുർക്കിയുടെ കാൻസി ബെക്‌റ്റാസ് 76 കിലോയുമായി മൂന്നാം സ്ഥാനവും നേടി. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ ഞായറാഴ്ച വൈകീട്ടാണ് ലോക വെയിറ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. വ്യത്യസ്ത തൂക്കങ്ങൾക്കും വിഭാഗങ്ങൾക്കുമായുള്ള മത്സരങ്ങൾ തുടരുകയാണ്. സൗദി വെയ്‌റ്റ്‌ലിഫ്റ്റിങ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് ഈ മാസം 17 വരെ തുടരും.

മത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ താരങ്ങൾ റിയാദിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബോസ്‌നിയ, കാനഡ, ചൈന, ഫിജി, ജർമനി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്വിയ, ലെബനൻ, നെതർലൻഡ്‌സ്, നോർവേ, പോർച്ചുഗൽ, ഉക്രെയ്‌ൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്കി, തുവാലു എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 66 അത്‌ലറ്റുകൾ ചൊവ്വാഴ്ച റിയാദിലെത്തി.

Read Also -  നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ? യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് നേരിട്ട് അപേക്ഷിക്കാം

റിയാദ് ആസ്ഥാനമായി അന്താരാഷ്ട്ര ജല സംഘടന സ്ഥാപിക്കുന്നു

റിയാദ്: റിയാദ് ആസ്ഥാനമായി സൗദി അറേബ്യ ഒരു അന്താരാഷ്ട്ര ജല സംഘടന സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാങ്കേതിക അനുഭവങ്ങൾ, നവീകരണം, ഗവേഷണം, വികസനം എന്നിവ കൈമാറുന്നതിലൂടെയും മെച്ചപ്പെടുത്തുന്നതിലൂടെയും ജല വെല്ലുവിളികളെ സമഗ്രമായ രീതിയിൽ അഭിമുഖീകരിക്കാനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നെതന്ന് കിരീടാവകാശി പറഞ്ഞു.

ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും അവയിലേക്ക് പ്രവേശനം വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിൽ മുൻഗണനാ നിലവാരമുള്ള പദ്ധതികൾ സ്ഥാപിക്കുന്നതിനും അവയുടെ ധനസഹായം സുഗമമാക്കുന്നതിനും സാധ്യമാക്കുന്നതിനാണ്. ലോകമെമ്പാടുമുള്ള ജല വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും പാരിസ്ഥിതിക സുസ്ഥിരത പ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയിലും സൗദിയുടെ പങ്ക് സ്ഥിരികരിക്കുന്നതാണ് ഈ സംരംഭമെന്നും കിരീടാവകാശി പറഞ്ഞു.

ജലത്തിന്‍റെ ഉൽപ്പാദനം, ഗതാഗതം, വിതരണം, വെല്ലുവിളികൾക്കുള്ള സാങ്കേതിക പരിഹാരങ്ങളുടെ നവീകരണം, അന്താരാഷ്ട്ര അജണ്ടയുടെ മുകളിൽ ജലപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അതിൻറെ സംഭാവന എന്നിവയിൽ ദശാബ്ദങ്ങളായുള്ള സൗദി അറേബ്യയുടെ മുൻനിര ആഗോള അനുഭവത്തിൻറെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള നാല് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾക്ക് ജല, ശുചിത്വ പദ്ധതികൾക്കായി 600 കോടി ഡോളറിലധികം ധനസഹായം നൽകുന്നത് ഇതിൽ ഉൾപ്പെടുന്നുവെന്നും കിരീടവകാശി പറഞ്ഞു.

ജല പരിഹാരങ്ങളിൽ വൈദഗ്ധ്യവും ഫലപ്രദമായ സംഭാവനകൾ നൽകുന്ന രാജ്യങ്ങൾക്ക് പുറമേ ജലപ്രശ്നവുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങളുമായി അതിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഘടന പ്രവർത്തിക്കുകയും ദേശീയ അജണ്ടയിൽ അനുബന്ധ പദ്ധതികൾക്ക് മുൻഗണന നൽകുകയും ചെയ്യും. കണക്കുകൾ പ്രകാരം ലോക ജനസംഖ്യ 9,800 കോടിയിലേക്ക് എത്തുന്നതിെൻറ ഫലമായി 2050 ഒാടെ ആഗോള ജലത്തിെൻറ ആവശ്യം ഇരട്ടിയാകുമെന്ന് കണക്കിലെടുത്താണിതെന്നും കിരീടാകാശി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട