
ദുബൈ: തായ്‍ലന്റില്‍ നിന്നുള്ള പ്രതിനിധി സംഘം യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് സന്ദര്‍ശിച്ചു. ചില്ലറ വിപണന രംഗത്തെ വിദഗ്ധരും, പഠന ഗവേഷകരും ഉള്‍പ്പെടെ തായ്‍ലന്റിലെ അന്‍പതോളം വ്യാണിജ്യ, വിദ്യാഭ്യാസ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ചില്ലറ വിപണന രംഗത്ത് പഠനം നടത്തുന്ന തായ്‍ലന്റിലെ നിരവധി സര്‍വകലാശാലാ ഗവേഷകരും ഒപ്പമുണ്ടായിരുന്നു.
തായ്‍ മുസ്‍ലിം ട്രേഡ് അസോസിയേഷന്‍ (ടി.എം.ടി.എ) പ്രസിഡന്റ് വസു സെന്‍സോം, തായ് മുസ്‍ലിം ട്രേഡ് അസോസിയേഷന്‍ (ടി.എം.ടി.എ) ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ദാവൂദ് നവീവോങ്പാനിച്, കസീം ബണ്‍ഡിറ്റ് യൂണിവേഴ്‍സിറ്റി ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ഐ.എം.സി.സി) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അല്‍ഹുദ ചനിത്ഫട്ടാന, തക്സിന്‍ യൂണിവേഴ്‍സിറ്റി അക്കാദമിക് സര്‍വീസസ് ആന്റ് കമ്മ്യൂണിറ്റി എന്‍ഗേജ്‍മെന്റ് പ്രസിഡന്റിന്റെ അസിസ്റ്റന്റ് അസി. പ്രൊഫ. തുവാന്‍തോങ് ക്രച്ചണ്‍ എന്നിവരായിരുന്നു സംഘത്തിലെ പ്രമുഖര്‍.
യൂണിയന്‍കോപ് ട്രേഡ് ഡെവലപ്‍മെന്റ് സെക്ഷന്‍ മാനേജര്‍ സന ഗുള്‍, അല്‍ വര്‍ഖ ബ്രാഞ്ച് സീനിയര്‍ ഷോറും സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ചു. അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍കോപ് ശാഖാ സന്ദര്‍ശനത്തിനിടെ ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് നല്‍കുന്ന പ്രധാന സേവനങ്ങള്‍, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനെസ് സര്‍വീസസ്, വിപുലീകരണ പദ്ധതികള്‍, ചില്ലറ വിപണന രംഗത്തെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സംഘത്തിന് വിവരിച്ചു നല്‍കി. ഒപ്പം ചില്ലറ വിപണന രംഗത്ത് യൂണിയന്‍കോപ് പിന്തുടരുന്ന വാണിജ്യ സംസ്‍കാരവും പരിചയപ്പെടുത്തി.
യൂണിയന്‍കോപിലെ വിവിധ ഡിവിഷനുകളും ഡിപ്പാര്‍ട്ട്മെന്റുകളും ജീവനക്കാരും നല്‍കിയ സ്വീകരണത്തിന് സന്ദര്‍ശക സംഘം നന്ദി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് യൂണിയന്‍കോപ് നല്‍കുന്ന സേവനങ്ങളെയും ചില്ലറ വിപണന രംഗത്ത് പിന്തുടരുന്ന രീതികളെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള അനുബന്ധ സേവനങ്ങളെയും സംഘം പ്രകീര്‍ത്തിക്കുകയും ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ