സ്‍മരണ ദിനത്തില്‍ ധീര രക്തസാക്ഷികളെ അനുസ്‍മരിച്ച് യൂണിയന്‍ കോപ്

By Web TeamFirst Published Nov 30, 2022, 7:14 PM IST
Highlights

രാജ്യത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ രക്തസാക്ഷികളെക്കുറിച്ച് അഭിമാനം കൊള്ളുന്ന നിതാന്തമായ ഓര്‍മയാണ് സ്‍മരണ ദിനം മുന്നോട്ടുവെയ്ക്കുന്നതെന്ന് യൂണിയന്‍ കോപ്.

ദുബൈ: മാതൃരാജ്യം സംരക്ഷിക്കാനും ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കാനും മേഖലയിലെ സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കാനും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനും വേണ്ടി തകര്‍ക്കാനാവാത്ത കോട്ടപോലെ  അദൃശ്യമായ കവചം തീര്‍ത്ത യുഎഇയിലെ ജനങ്ങളെക്കുറിച്ചുള്ള അഭിമാനം നിറയുന്ന സുദിനമാണ് എല്ലാ വര്‍ഷവും നവംബര്‍ 30ന് ആചരിക്കുന്ന, രക്തസാക്ഷി ദിനമെന്നുകൂടി അറിയപ്പെടുന്ന, സ്‍മരണ ദിനമെന്ന് യൂണിയന്‍ കോപ് മാനേജിങ് ഡയറക്ടര്‍ അബ്‍ദുല്ല മുഹമ്മദ് റഫീ അല്‍ ദല്ലാല്‍ പറഞ്ഞു. സ്ഥാപനങ്ങളുടെയും സാമൂഹിക സംഘങ്ങളുടെയും ദേശീയ ആഘോഷങ്ങളിലെ പങ്കാളിത്തം, രാഷ്‍ട്രത്തിന്റെ ഭരണ നേതൃത്വത്തോടുള്ള അവരുടെ കൂറും രാജ്യം സ്വന്തമാണെന്നുള്ള ബോധവും വിളംബരം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്‍ട്രത്തിന്റെ ആകാശത്ത് തിളങ്ങി നില്‍ക്കുന്ന രക്തസാക്ഷികളുടെ ത്യാഗം ആഘോഷിക്കാനുള്ള യഥാര്‍ത്ഥ അവസരമാണ് സ്‍മരണ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ഈ രാജ്യത്തോടും അതിന്റെ ഭരണ നേതൃത്വത്തോടുമുള്ള കൂറും സ്വന്തമെന്ന അഭിമാന ബോധവും പ്രദര്‍ശിപ്പിക്കാനും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ദേശീയതയും യുഎഇയുടെ യഥാര്‍ത്ഥ പ്രതിച്ഛായയും ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരവും കൂടിയാണിത്.

രക്തസാക്ഷികളെ ആദരിച്ചുകൊണ്ട് എല്ലാ വര്‍ഷവും യൂണിയന്‍ കോപ് തങ്ങളുടെ എല്ലാ ശാഖകളിലും പതാകകള്‍ പകുതി താഴ്‍ത്തിക്കെട്ടിയും ഫാത്തിഹ പാരായണം ചെയ്‍തും രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും പങ്കാളികളാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്‍മരണയില്‍ രക്തസാക്ഷികളുടെ ത്യാഗത്തിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിക്കാനും അതില്‍ അഭിമാനം കൊള്ളാനുമാണിത്.

click me!