ആറ് മാസത്തേക്ക് 70 ഉൽപ്പന്നങ്ങള്‍ക്ക് വില കൂടില്ല: യൂണിയന്‍ കോപ്

Published : Mar 24, 2023, 03:18 PM IST
ആറ് മാസത്തേക്ക് 70 ഉൽപ്പന്നങ്ങള്‍ക്ക് വില കൂടില്ല: യൂണിയന്‍ കോപ്

Synopsis

മാര്‍ച്ച് 29 മുതൽ ആറ് മാസത്തേക്ക് തെരഞ്ഞെടുത്ത 70 ഉൽപ്പന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് യൂണിയന്‍ കോപ് ഉറപ്പ്.

റംസാന്‍ പ്രമാണിച്ച് 70 അവശ്യ വസ്തുക്കള്‍ക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. മാര്‍ച്ച് 29 മുതൽ ആറ് മാസത്തേക്ക് ഈ വസ്തുക്കളുടെ വിലയിൽ മാറ്റം വരില്ല. സവാള, ആപ്പിള്‍, ഫ്രോസൺ ചിക്കൻ, ആട്ട, ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങള്‍ക്കാണ് പ്രൈസ് ലോക്ക് ബാധകം.

യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ പ്രൈസ് ലോക്കിനെക്കുറിച്ച് മുന്നറിയിപ്പുണ്ടാകും. റംസാൻ ആചരിക്കുന്നവര്‍ക്ക് മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് യൂണിയന്‍ കോപ് കരുതുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ