
യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് ആയ യൂണിയൻ കോപ് അവരുടെ ഫ്ലാഗ്ഷിപ് ലോയൽറ്റി പ്രോഗ്രാമായ തമയസ് റീലോഞ്ച് ചെയ്തു. പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം.
തമയസ് 2012-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് കിഴിവുകളും റിവാർഡുകളും നൽകാനുള്ള പുതിയ വഴിയായിരുന്നു അത്. പുതിയ ലോയൽറ്റി പ്രോഗ്രാം കൂടുതൽ വ്യക്തിഗതമായ, ഇന്ററാക്ടീവ് ആയ അനുഭവം നൽകും.
“തമയസ് എപ്പോഴും ലോയൽറ്റി റിവാർഡുകൾക്കായിട്ടായിരുന്നു. റീലോഞ്ചോടെ സാങ്കേതികവിദ്യയും സാമ്പ്രദായികത്വവും ചേർത്തുള്ള ഒരു പുതിയ മോഡേൺ അനുഭവമാണ് ഇത് നൽകുക. ഉപയോക്താക്കളുടെ സംതൃപ്തിക്കും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ദൃഡപ്രതിജ്ഞയുടെയും പ്രതിഫലനമാണിത്.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
പുതിയ തമയസ് ലോയൽറ്റി പരിപാടിയുടെ ഫീച്ചറുകൾ:
യൂണിയൻ കോപ് തമയസ് അംഗങ്ങൾക്ക് ഇപ്പോൾ പുതിയ യൂണിയൻ കോപ് ആപ്പ് ഡൗൺലോഡ് ചെയ്തും അപ്ഡേറ്റ് ചെയ്തും മുഴുവൻ ലോയൽറ്റി ആനുകൂല്യങ്ങളും നേടാം. സഹായങ്ങൾക്ക് വിളിക്കാം - 800 8889 (ടോൾ ഫ്രീ) അല്ലെങ്കിൽ സന്ദർശിക്കാം കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ