'പ്രവാസി ഇന്ത്യക്കാര്‍ക്കായി ശബ്ദിക്കാന്‍ തയ്യാറാണ്'; കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മോദി

By Web TeamFirst Published Feb 14, 2021, 5:46 PM IST
Highlights

ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞു. ഇവർക്കായി ശബ്ദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. ഗൾഫിലെ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒപ്പമുണ്ടാകും.

കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് വന്ദേ ഭാരത് മിഷൻ വഴി 50 ലക്ഷത്തോളം പേരെ രാജ്യത്തെത്തിച്ചു. ഇതിൽ വലിയൊരളവ് കേരളത്തിൽ നിന്നുള്ളവരാണ്. അവർക്കായി പ്രവർത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞതായി മോദി പറഞ്ഞു.

ഗൾഫിലെ ജയിലിൽ കഴിയുന്ന നിരവധി ഇന്ത്യക്കാരെ മോചിപ്പിക്കാൻ കഴിഞ്ഞു. ഇവർക്കായി ശബ്ദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. ഗൾഫിലെ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഒപ്പമുണ്ടാകുമെന്നും സ്വയം പര്യാപ്ത ഭാരതം കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 6100 കോടിയുടെ വികസന പദ്ധികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.


 

click me!