90 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ വീണ്ടും സൂപ്പര്‍ സെയില്‍

Published : Nov 21, 2021, 04:18 PM ISTUpdated : Nov 21, 2021, 04:32 PM IST
90 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ വീണ്ടും സൂപ്പര്‍ സെയില്‍

Synopsis

നവംബര്‍ 25 ശനിയാഴ്‍ച മുതല്‍ നവംബര്‍ 27 വരെ ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു

ദുബൈ: ഒരു ഇടവേളയ്‍ക്ക് ശേഷം ദുബൈയില്‍ (Dubai) വീണ്ടം സൂപ്പര്‍ സെയില്‍ (Three day super sale) ഒരുങ്ങുന്നു. 90 ശതമാനം വരെ വിലക്കുറവ് (Up to 90 percentage discount) പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 25 ശനിയാഴ്‍ച മുതല്‍ നവംബര്‍ 27 വരെയാണ് മൂന്ന് ദിവസത്തെ ദുബൈ സൂപ്പര്‍ സെയില്‍.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദുബൈ സൂപ്പര്‍ സെയില്‍ നടക്കുന്നത്. ഫാഷന്‍, ഹോം ഡെക്കര്‍, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ എന്നിവയ്‍ക്ക് ഈ കാലയളവില്‍ ദുബൈയിലെ ഷോപ്പിങ് മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നാണ് വാഗ്ദാനം.

72 മണിക്കൂര്‍ വ്യാപാരോത്സവത്തില്‍ രണ്ടായിരത്തോളം ഔട്ട്‍ലെറ്റുകളിലൂടെ അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും. വ്യാപാര മേളയില്‍ പങ്കെടുക്കുന്ന മാളുകളും മറ്റ് സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ