
കുവൈത്ത്: കുവൈത്തിലെ യുഎസ് എംബസി പൂർണരീതിയിൽ പ്രവർത്തനം ആരംഭിച്ചു. കുവൈത്തിലെ യുഎസ് എംബസി കോൺസുലാർ സേവനങ്ങൾ പുതുക്കുകയും വിപുലീകരിക്കുകയും ചെയ്തതായി അറിയിച്ചു. ഇതിന്റെ ഭാഗമായി യുഎസ് വിസയ്ക്കുള്ള ഇന്റർവ്യൂ അപ്പോയിന്റ്മെന്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാമെന്ന് എംബസി വ്യക്തമാക്കി.
വിസ അപേക്ഷകരെ വീണ്ടും സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച എംബസി, കോൺസുലാർ സേവനങ്ങളും വിസ നടപടിക്രമങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും നിർദേശിച്ചു. പുതിയ സംവിധാനം നിലവിൽ വന്നതോടെ കുവൈത്തിൽ നിന്ന് യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇന്റർവ്യൂ അപ്പോയിന്റ്മെന്റ് ഓൺലൈനായി ക്രമീകരിക്കാൻ സാധിക്കും. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിസ കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam